Kadamkathakal (Malayalam Riddles)

അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില?
ഉത്തരം: പപ്പടം
അകത്തു തിരിതെറുത്തു പുറത്തു മുട്ടയിട്ടു?
ഉത്തരം: കുരുമുളക്
അടയുടെ മുൻപിൽ പെരുമ്പട?
ഉത്തരം: തേനീച്ചക്കൂട്
അടയ്ക്കും തുറക്കും കിങ്ങിണി പത്തായം?
ഉത്തരം: കണ്ണ്
അടിപാറ, നടുവടി, മീതെ കുട?
ഉത്തരം: ചേന
അടുക്കള കോവിലിൽ മൂന്നുണ്ടു ദൈവങ്ങൾ?
ഉത്തരം: അടുപ്പ്
അമ്പാട്ടെ പട്ടിക്ക് മുമ്പോട്ടു വാല്?
ഉത്തരം: ചിരവ
അമ്മ കൊലുന്നനെ മക്കൾ കുരുന്നനെ?
ഉത്തരം: കവുങ്ങ്
അമ്മയെ തൊട്ട മകൻ വെന്തു മരിച്ചു?
ഉത്തരം: തീപ്പെട്ടിക്കൊള്ളി
അമ്മയ്ക്ക് വാലില്ല മക്കൾക്ക് വാലുണ്ട്?
ഉത്തരം: തവള
ആയിരം അറയിൽ ഒരു ഉണ്ണികൃഷ്ണൻ?
ഉത്തരം: ഉണ്ണിപ്പിണ്ടി
ആയിരം കുഞ്ഞുങ്ങൾക്ക് ഒരരഞ്ഞാൺ?
ഉത്തരം: ചൂല്
എന്നെ തൊട്ടാൽ തൊട്ടവനെ തട്ടും?
ഉത്തരം: വൈദ്യുതി
ഒരമ്മ പെറ്റതൊക്കെ കറുത്ത പട്ടാളം?
ഉത്തരം: കട്ടുറുമ്പ്
ഒറ്റക്കാലൻ ചന്തക്കുപോയി?
ഉത്തരം: കുട
കണ്ടാൽ വേര് തിന്നാൽ മധുരം?
ഉത്തരം: ഇരട്ടിമധുരം
കറിക്കു മുമ്പൻ ഇലക്കു പിമ്പൻ?
ഉത്തരം: കറിവേപ്പില
കാട്ടുപുല്ല് വീട്ടു സഭയിൽ?
ഉത്തരം: പുല്പായ
കാട്ടിലെ മരം നാട്ടിലെ കണക്കപ്പിള്ള?
ഉത്തരം: നാഴി
കാള കിടക്കും കയറോടും?
ഉത്തരം: മത്ത
കാലൊന്നേയുള്ളു യാത്ര ഏറെ?
ഉത്തരം: കുട
കുത്തുന്ന കാളക്ക് കണ്ണ് പിന്നിൽ?
ഉത്തരം: സൂചി
കൊക്കിരിക്കും കുളം വറ്റി വറ്റി?
ഉത്തരം: വിളക്ക്
ചെടിയിൽ കായ കായിൽ ചെടി?
ഉത്തരം: കൈതച്ചക്ക
തോളിൽ തൂങ്ങും തല്ലുകൊള്ളി?
ഉത്തരം: വെള്ള
നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം?
ഉത്തരം: ചന്ദ്രൻ
പൊന്ന് തിന്ന് വെള്ളി തുപ്പി?
ഉത്തരം: ചക്കക്കുരു
പാൽമൊസയിൽ കരിമീൻ?
ഉത്തരം: കണ്ണ്
മണ്ണിന്നടിയിൽ പൊന്നമ്മ?
ഉത്തരം: മഞ്ഞൾ
മുള്ളുണ്ട് രുമിക്കല്ല്, വാലുണ്ട് പശുവല്ല?
ഉത്തരം: ചക്ക
വായില്ല. നാക്കുണ്ട്. നാക്കിന്മേൽ പല്ലുണ്ട്?
ഉത്തരം: ചിരവ
വടി എടുത്താൽ പോത്തോടും?
ഉത്തരം: വള്ളം
മുക്കണ്ണൻ പന്തക്കുപോയി?
ഉത്തരം: തേങ്ങ