മലയാളം പഴഞ്ചൊല്ലുകൾ
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്,
അച്ഛൻ ആന കേറിയാൽ മകന് തഴമ്പുണ്ടാകുമോ?
അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല.
അഞ്ചിലറിഞ്ഞില്ലെങ്കിൽ അമ്പതിലറിയും,
അഞ്ചുവിരലും ഒരുപോലല്ല.
അകത്തു കത്തിയും പുറത്തു പത്തിയും.
അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും.
അടുത്തവനെ കെടുത്തരുത്.
അടിതെറ്റിയാൽ ആനയും വീഴും.
അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ?
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
ആനയ്ക്ക് തടി ഭാരം, ഉറുമ്പിന് അരി ഭാരം.
ആളേറിയാൽ പാമ്പു ചാവില്ല.
ആറ്റിൽ കളഞ്ഞാലും അളന്നു കളയണം.
ഇടിവെട്ടിയവനെ പാമ്പു കടിച്ചു.
ഇരയിട്ടാലേ മീൻ കിട്ടു.
ഇരുമ്പും തൊഴിലും ഇരിക്കെ കെടും.
ഇല്ലം മുടക്കി ചാത്തം ഊട്ടരുത്.
ഒരു കോഴി കൂകിയാൽ നേരം പുലരില്ല.
ഉണ്ടചോറിൽ കല്ലിടരുത്.
ഉയരത്തിൽ നിൽക്കുന്നത് ഊക്കിൽ വീഴും.
ഉരുളുന്ന കല്ലിൽ പുരളുമോ പായൽ,
ഊന്നു കുലയ്ക്കില്ല. വാഴയേ കുലയ്ക്കു
എല്ലാവരും പല്ലക്കേറിയാൽ ചുമക്കാനാളില്ല.
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും.
ഐകമത്യം മഹാബലം,
ഓടക്കുഴലുകൊണ്ട് തീയൂതരുത്.
ഓളം നിന്നിട്ട് കടലിൽ ഇറങ്ങാമോ?
ഒഴിഞ്ഞ പാത്രമേ മുഴക്കമുണ്ടാക്കു
കണ്ടറിയാത്തവൻ കൊണ്ടറിയും.
കാടിയായാലും മുടികുടിക്കണം.
കായ്ച്ച് മരമേ കല്ലേറു കൊള്ളൂ.
നാടു മറന്നാലും മൂടുമറക്കരുത്.
നിത്യാഭ്യാസി ആനയെ എടുക്കും.
