പര്യായങ്ങൾ

ഒരു വാക്കിന് സമാനമായ അർത്ഥം വരുന്ന ഒന്നോ അതിലധികമോ വാക്കുകളെയാണ് പര്യായങ്ങൾ എന്ന് പറയുന്നത്.ഇവയെ സമാനപദങ്ങൾ എന്നും അറിയപ്പെടുന്നു.മലയാളഭാഷയിൽ പദസമ്പത്ത് വർദ്ധിപ്പിക്കാനും എഴുത്തിലും സംഭാഷണത്തിലും വൈവിധ്യം കൊണ്ടുവരാനും പര്യായപദങ്ങൾ സഹായിക്കുന്നു.


പദം പര്യായങ്ങൾ
അച്ഛൻ പിതാവ്, ജനകൻ, ജനിതാവ്, ജനയിതാവ്.
അടയ്ക്ക പൂഗം, ക്രമുകഫലം, ചിക്കണി, ചിക്ക.
അനുജൻ കനിഷ്ഠൻ, യവീയാൻ, കനീയാൻ, അവരജൻ.
അനുജത്തി കനിഷ്‌ഠാ, അവരജാ, കനീയസി.
അമ്മ മാതാവ്, ജനനി, തായ, ജനയിത്രി, അംബ.
അമ്മാവൻ മാതുലൻ, മാതൃ്യസോദരൻ, മാതൃകൻ.
അരയന്നം അന്നം, മരാളം, ഹംസം, ഹരി, ചക്രവാകം.
അർജ്ജുനൻ ഫൽഗുനൻ, പാർത്ഥൻ, വിജയൻ, സവ്യസാചി.
അല്പം ലേശം, കണം, അണു, മാത്ര.
ആകാശം അംബരം, നഭസ്സ്, വിണ്ണ്, മാനം, വ്യോമം.
ആട് അജം, ബസ്തം, ഛാഗം, സ്തഭം.
ആണ്ട് കൊല്ലം, വർഷം, അബ്ദ‌ം, വത്സരം.
ആന കരി, ഗജം, വാരണം, ദന്തി, കുംഭി.
ആമ കൂർമ്മം, കച്ഛപം, കമഠം, പഞ്ചനദം.
ആമ്പൽ കുമുദം, കൈരവം, സാരസം.
ഇന്ദ്രൻ പുരന്ദരൻ, ജിഷ്‌ണു, ഹരി, ശക്രൻ, ശതമന്യു.
ഈച്ച നീല, മക്ഷിക, വർവ്വണ.
ഉരസ്സ് മാറിടം, വക്ഷസ്സ്, ഭുജാന്തരം, നെഞ്ച്.
ഉറക്കം നിദ്ര, സുപ്തി, സുഷുപ്‌തി, ശയനം.
എലി ആഖു, ഉന്ദുരു, മൂഷികൻ.
ഐശ്വര്യം വിഭൂതി, ഭൂതി, പ്രഭുത്വം.
ഒട്ടകം ഉഷ്ടം, മഹാംഗം, മഹാവപുസ്സ്, ബഭു, മയം.
ഓർമ്മ സ്മ‌രണ, സ്മൃതി, ഉപസ്‌മരണ, നിനവ്.
കച്ചവടം വാണിജ്യം, വ്യാപാരം, വാണിഭം, ക്രയവിക്രയം.
കടുവാ നരി, വ്യാഘ്രം, വ്യാളം, ചിത്രകായം.
കണ്ണ് ലോചനം, നയനം, നേത്രം, ചക്ഷുസ്സ്, അക്ഷി, മിഴി.
കപ്പം കരം, ബലി, ഭാഗധേയം, കോഴ, നികുതി.
കരുണ അനുകമ്പ, കാരുണ്യം, കൃപ, ഘൃണ, ദയ.
കള്ളൻ ചോരൻ, തസ്ക്കരൻ, മോഷകൻ, മോഷ്ട‌ാവ്.
കാക്ക വായസം, കാകൻ, ബലിഭുക്ക്, പരഭ്യത്ത്, കമരം.
കാരണം ആദി, മൂലം, ഹേതു, ബീജം.
കാമദേവൻ മദനൻ, മന്മഥൻ, മാരൻ, താരമ്പൻ, പൂവമ്പൻ.
കാൽ പാദം, അംഘ്രി, പത്ത്, ചരണം.
കാള ഉക്ഷം, ഭദ്രം, വൃഷം, വൃഷഭം, ഋഷഭം.
കിടക്ക ശയനം, ശയനീയം, ശയ്യ, മെത്ത.